Tuesday 13 January 2015

13-01-2015 ലെ മാതൃഭൂമി നുറുങ്ങുവെട്ടം കേരള ജൈവകര്‍ഷകസമിതി സംസ്ഥാന ട്രഷറർ ശ്രീ ടോണി തോമസ്സിനെ കുറിച്ച്



ഇല്ലിമുളംകാടുകളില്‍...
Posted on: 13 Jan 2015


പാലക്കാട്: രണ്ടരലക്ഷം ലിറ്റര്‍ശേഷിയുള്ള ജലസംഭരണി നിര്‍മിക്കാന്‍ എത്ര രൂപ ചെലവുവരും? ചോദ്യം കാഞ്ഞിരപ്പുഴയ്ക്കടുത്ത ഇരുമ്പകച്ചോലയിലെ ടോണി തോമസ്സിനോടാണെങ്കില്‍ സീറോ ബജറ്റ് എന്നായിരിക്കും ഉത്തരം.
ഉത്തരത്തിനുപിന്നിലെ വസ്തുത കാണണമെങ്കില്‍ ടോണിയുടെ ജൈവകൃഷിത്തോട്ടത്തിലെത്തണം.അവിടെക്കാണാം പ്രകതിദത്ത തടയണ. മുളങ്കൂട്ടങ്ങളാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സൂക്ഷിക്കാനുതകുന്ന തടയണയ്ക്ക് ചെലവൊന്നുമില്ല. നൂറ്റാണ്ടോളം ഇത് നിലനില്‍ക്കുകയും ചെയ്യും.
മുളങ്കുറ്റികള്‍ അടിച്ചിറക്കി ചെറിയ ബണ്ടുണ്ടാക്കി. ഇത്തരം രണ്ട് ബണ്ടുകള്‍ക്കിടയില്‍ മണ്ണ് നിറച്ചു. ആ മണ്ണില്‍ മുളകള്‍ നട്ടു. അവ വളര്‍ന്ന് മണ്ണില്‍ വേരിറങ്ങി. വേരുറച്ചപ്പോള്‍ അതൊരു കൂറ്റന്‍ തടയണയായി.
19 ഏക്കറിലാണ് ടോണിയുടെ കൃഷിയിടം. അതില്‍ ഇത്തരം തടയണകള്‍ നിരവധി. ഒരിറ്റുവെള്ളം തോട്ടത്തില്‍നിന്ന് പുറത്തേക്കൊഴുകില്ല. ഒരു ഉണക്കയിലപോലും തോട്ടത്തില്‍നിന്ന് പുറത്തുപോകില്ല. അതാണ് തോട്ടത്തിന്റെ വളക്കൂറിന്റെ രഹസ്യം. ഒരു നുള്ള് രാസവളംപോലും തോട്ടത്തിലിടാറില്ല. അതാണ് ടോണി തോമസ്സെന്ന കര്‍ഷകനെ വ്യത്യസ്തനാക്കുന്നത്.
മണ്ണുസംരക്ഷണമാണ് 57 കാരനായ ടോണിയുടെ മന്ത്രം. അതിലൂന്നിയാണ് കൃഷി. ഇതിനായി ആശ്രയിക്കുന്നത് മുളയെയാണ്. കൃഷിയിടത്തില്‍ 14 ഇനം മുളകളുണ്ട്. കൃഷിയിടത്തിലെ ഏറ്റവും വരുമാനംതരുന്ന ഇനവും മുളതന്നെ. പറമുള, കല്ലന്‍!, ഉയി, കുടക്കാല്‍, മുള്ളന്‍, റംഗൂണ്‍, തോട്ടി, ലാത്തി, കൊറോണ, അസം, ഈറ, ഓട തുടങ്ങി 14 ഇനങ്ങളെ വ്യാവസായികാടിസ്ഥാനത്താലാണ് വളര്‍ത്തുന്നത്. ബുദ്ധ ബെല്ലി, മഞ്ഞ മുള തുടങ്ങി വിവിധ അലങ്കാരമുളയിനങ്ങളും തോട്ടത്തിലുണ്ടായിരുന്നെങ്കിലും ആഡംബരം വേണ്ട, ആദായം മതി എന്ന കാരണത്താല്‍ ഇവ നശിപ്പിച്ചു.
ഒരു ചെറിയ കണക്ക് പറയാം. തോട്ടിമുളയ്ക്ക് ചെറുതിന് 150 രൂപയും വലുതിന് 170 രൂപയുമുണ്ട!്. അപ്പോള്‍പ്പിന്നെ ലാത്തിമുളയുടെയും പറമുളയുടെയും വില പറയേണ്ടതില്ലല്ലോ.
14 വെച്ചൂര്‍ പശു, നൂറില്പരം ഫലവൃക്ഷങ്ങള്‍, അടതാപ്പുമുതല്‍ അത്യപൂര്‍വ ഇനമായ ഷുഗര്‍ കപ്പവരെ. ഒരേക്കറില്‍ നെല്ല്, 20 ഇനം വാഴ, 13 തരം നാരകം, ആറിനം ചേമ്പ്, തേക്ക്, ഈട്ടി... കൃഷിക്കുപുറമേ നായവളര്‍ത്തലും ടോണിക്ക് ഹരമാണ്. അത്യപൂര്‍വയിനം നായ്ക്കളുമുണ്ട് തോട്ടം കാവല്‍ക്കാരായി. പ്ര!കൃതിസ്‌നേഹിയായ ടോണി കേരള ജൈവകര്‍ഷകസമിതി സംസ്ഥാന ട്രഷററും 'ഒരേ ഭൂമി ഒരേ ജീവന്‍' സംഘടനയുടെ ലീഗല്‍സെല്‍ ഇന്‍ ചാര്‍ജുമാണ്.
ജാന്‍സിയാണ് ഭാര്യ. ലിന്റു, മിലി, നയന എന്നിവര്‍ മക്കളും.

1 comment: