Sunday, 18 January 2015

പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ ജനുവരി 2015 ലെ പ്രതിമാസ സംഗമം

പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ ജനുവരി 2015 ലെ  പ്രതിമാസ സംഗമത്തിൽ നിന്ന്

            പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ പ്രതിമാസ സംഗമം  18.1.15 (ഞായറാഴ്ച) ഒലവക്കോട് കാവില്പ്പാട് ശ്രിമതി .മഡോണ ഫിലിപ്പിന്റെ ജൈവ കൃഷിയിടത്തിൽ വെച്ച് നടന്നു .ആടുകളും ,പശുക്കളും ,എമുവും ,നല്ല ജല ലഭ്യതയും ഒക്കെയുള്ള ഒരു കൃഷിയിടം .ഫിലിപ്പ് കുടുംബത്തിന് സമ്പന്നമായ ഒരു കൃഷി മനസ്സ് ഉണ്ടെങ്കിലും ഒരുപാട് കാലം വിദേശത്ത് ജോലി ചെയ്തിരുന്ന അവരുടെ കൃഷി അനുഭവങ്ങൾക്ക് വളരെയേറെ പരിമിതികൾ ഉണ്ടെന്ന് തോട്ടം കണ്ടപ്പോൾ മനസ്സിലായി .അത് ഉൾക്കൊള്ളാനുള്ള മനസ്സ് അവർക്കും അവരെ സഹായിക്കാനുള്ള സന്നദ്ധത ജൈവ കർഷക സമിതിക്കുമുള്ളതിനാൽ പാലക്കാട് ജില്ലയിലെ തന്നെ നല്ലൊരു ജൈവ കൃഷിയിടമായി ഭാവിയിൽ ഈ തോട്ടം മാറും ......വളരെ യാദൃശ്ചിക മായുണ്ടായ ചില സംഭവ വികാസങ്ങളാണ് മലമ്പുഴ മാന്തുരുത്തിയിലെ ശ്രീമതി .ഗീതയുടെ കൃഷിയിടത്തില് നിന്ന് ശ്രീമതി .മഡോണ ഫിലിപ്പിന്റെ തോട്ടത്തിലേക്ക് ജനുവരി മാസത്തെ സംഗമം മാറ്റാൻ ഇടയായത് .പൂടൂരിൽ ശ്രീ .തങ്കച്ചൻ ജോണിന്റെ തോട്ടത്തില് വെച്ച് നടന്ന നവംബർ മാസ സംഗമത്തില് വെച്ചാണ് ഗീതയുടെ കൃഷി യിടത്തില് സംഗമം നടത്താൻ തിരുമാനമായത് .അതിനു പ്രേരണ യായതാകട്ടെ അവരെ ക്കുറിച്ച് മാതൃ ഭൂമിദിനപത്രത്തില് ലേഖിക സന്ധ്യ എഴുതിയ ലേഖനമാണ് .ഈ ലേഖനത്തിന്റെ കട്ടിങ്ങു മായി പാലക്കാട്ടെ ശിവരാമേട്ടൻ സംഗമത്തില് വരികയും ,അവരെ അനുമോദിക്കുന്നതിനു വേണ്ടി അവരുടെ കൃഷിയിടത്തിൽ വെച്ച് സംഗമം നടത്തണമെന്ന് അഭിപ്രായപെടുകയും അതിന്റെ ചുമതല അദ്ദേഹവും സുഹൃത്തുക്കളും സ്വയം ഏറ്റെടുക്കുകയും ചെയ്തു . വർണ്ണിക്കാൻ ബുദ്ധിമുട്ടുള്ള ജീവിത ദുരിതത്തില് നിന്ന് തന്റെ രണ്ട് മക്കളെയും കൊണ്ട് മലമ്പുഴ ഡാമില് ജീവിതം അവസാനിപ്പി ക്കാൻ തിരുമാനിച്ച ഗീതയെ കുറെ സുമനസ്സുകള് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയും അതിൽഒരാള് (ബഹുമാനത്തോടെ ..എങ്കിലും പേര് പറയുന്നില്ല )അവര്ക്ക് തന്റെ കൃഷിയിടത്തില് അഭയം നല്കുകയും ചെയ്തു .അങ്ങിനെ മണ്ണിനെ സ്നേഹിച്ച് ,കഠിനമായി അദ്ധ്വാനിച്ച് പൂർണ്ണമായും ജൈവരീതിയില് കൃഷി ചെയ്ത് ഗീത തന്റെയും രണ്ടു മക്കളുടെയും ജീവിതത്തിന് ഒരു താളം ഉണ്ടാക്കിയെടുത്തു .അവർക്ക് കച്ചവടം അറിയുമായിരുന്നില്ല .വളരെ തുച്ച മായ വിലക്ക് തന്റെ ഉല്പ്പന്നങ്ങള് വിറ്റ് വഴിമാറി പോകാവുന്ന തന്റെ ജീവിതത്തെ അവര് താളാത്മകമാക്കി .ആർദ്ര മായ ഒരു ജൈവ മനസ്സ് ഗീതക്കുണ്ടായിരുന്നു .അവര് ഇപ്പോഴും മണ്ണിനെയും ,പ്രകൃതിയുടെ ഹരിതാഭയെയും സ്നേഹിക്കുകയും അദ്ധ്വാനത്തിന്റെ മഹത്വത്തെ അംഗികരിക്കുകയും ചെയ്യുന്നു ...പക്ഷെ ,മാതൃ ഭൂമിയില് അവരെക്കുറിച്ച് സന്ധ്യ എഴുതിയ ലേഖനവും ,അവരെ ആദരിക്കുന്നതിന് വേണ്ടി കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ലാ കമ്മറ്റി അവരുടെ കൃഷിയിടത്തില് (അദ്ധ്വനിക്കുന്നവന്റെതാണ് മണ്ണ് )വെച്ച് നടത്താന് നിശ്ചയിച്ച സംഗമവും അവർക്ക് ആ കൃഷിയിടവും ,ജീവിതവും നഷ്ട പെടുത്തിയിരിക്കയാണ് ..(വിശദാ മ്ശങ്ങളിലേക്ക് കടക്കുന്നില്ല )....ഇന്ന് മഡോണ ഫിലിപ്പിന്റെ തോട്ടത്തില് വെച്ച് നടന്ന് സംഗമത്തില് സന്ധ്യ അവരെയും കൂട്ടി വരികയും ഞങ്ങളുടെ കുഞ്ഞുങ്ങൾ അമ്മിണിയുടെ നേതൃത്വത്തില് അവരെ പൊന്നാട ചാർത്തുകയും ചെയ്തപ്പോൽ അക്ഷരാർത്ഥ ത്തിൽ അവരുടെയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെയും സംരക്ഷണം കേരള ജൈവ കര്ഷക സമിതി ഏറ്റെടുത്തിരിക്കയാണ് ...നാളെ അവർക്ക് വേണ്ടി ഞങ്ങള് നിങ്ങളുടെ മുന്നിലേക്ക്‌ കൈ നീട്ടിയേക്കാം ,അപ്പോൾ അതിലെ കണ്ണിരിന്റെ നനവ്‌ കാണാതെ പോകരുത് ..സ്വാഗതം - സെക്രട്ടറി 


സദസ്സ് 
കൃഷിയിത്തെ  ഊർവരമാക്കുന്നതിന്നുള്ള നിർദേശങ്ങൾ 
ശ്രീമതി ഗീതയെ ആദരിക്കുന്നു  

No comments:

Post a Comment