Monday 23 February 2015

2015 ഫിബ്രവരി മാസത്തെ സംഗമത്തില്‍ നിന്ന്



പാലക്കാട് ജില്ലയിലെ ജൈവകര്‍ഷകരുടെ 2015 ഫിബ്രവരി മാസത്തെ സംഗമം 22 ന് ഞായറാഴ്ച കൊളക്കാട് പൂന്തോട്ടം ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ വെച്ച് നടന്നു .കേരള ജൈവകര്‍ഷക സമിതി സംസ്ഥാനക്കമ്മറ്റി അംഗം ശ്രീ .കെ .യം .മാത്യു (ഉളിക്കല്‍ ,ഇരിട്ടി , കണ്ണൂര്‍ ) "കൃഷി ,ആരോഗ്യം, ഔഷധം "എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു










Friday 20 February 2015

ജൈവ ജീവിത സന്ദേശ ജാഥ - പഠന ക്യാമ്പ്

ഭക്ഷ്യ കൃഷിയിലുടെ പുതിയകേരളം -ജൈവ ജീവിത സന്ദേശ ജാഥയുടെ മുന്നോടിയായുള്ള പഠന ക്യാമ്പ് 2015 മാര്‍ച്ച് 7,8 തീയ്യതികളില്‍ മലപ്പുറം ജില്ലയില്‍ തിരൂരിലെ വട്ടത്താണി സി .കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും .ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദികരിക്കുന്നതിനും ,ചുമതലകള്‍ വിഭജിച്ച്‌ നല്കുന്നതിനും കലാ പരിശീലനം നല്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് നടത്തുന്നത് .ക്യാമ്പിന്റെ ഡയരക്ടര്‍ കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന കമ്മറ്റി അംഗവും OEOL പ്രസിഡണ്ടുമായ ശ്രീ .വിശാലാക്ഷന്‍ മാഷാണ് .കലാപരിശീലനത്തിന്റെ ചുമതല ശ്രീ .ചന്ദ്രന്മാഷിനും (നിള ),നാടക പ്രവര്‍ത്തക ശ്രീമതി .ശ്രീജ ആറങ്ങോട്ടുകരക്കുമാണ് . തികച്ചും ജനാധിപത്യ പരമായ രീതിയില്‍ എല്ലാവരുടെയും കൂട്ടായ ചുമതലയിലും ഉത്തരവാദിത്വ ത്തിലുമാണ് ജാഥ നടത്തുന്നത് .അതുകൊണ്ട് ജൈവ കര്‍ഷക സമിതിയുടെ ആശയാദര്‍ശങ്ങളോട് ഐക്യപ്പെടുന്ന ആര്‍ക്കും ജാഥയില്‍ പങ്കാളികളാവാം . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബ്ബന്ധമായും ക്യാമ്പില്‍ പങ്കെടുത്തിരിക്കണം .സംസ്ഥാന സമിതി അംഗങ്ങളും ,ജില്ല ഭാരവാഹികളും ക്യാമ്പില്‍ ഉണ്ടായിരിക്കണം .പരിമിതമായ ദിവസങ്ങളാണ് ജാഥയില്‍ പങ്കെടുക്കുന്നതെങ്കില്‍പോലും ക്യാമ്പില്‍ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ് .പങ്കെടുക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി തിരുമാനിച്ച്‌ അറിയിക്കണം . ക്യാമ്പിനെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുവാന്‍ ക്യാമ്പിന്റെ ഡയരക്ടര്‍ ശ്രീ .വിശാലാക്ഷന്‍ മാഷ്‌ (8547975993 ,4902484993 ) സമിതി സംസ്ഥാന സെക്രട്ടറി ശ്രീ .കെ .പി .ഇല്ല്യാസ് (9496149173 ) ഒരേ ഭൂമി ഒരേ ജീവന്‍ മാസിക പത്രാധിപര്‍ ശ്രീ .അശോക്‌ കുമാര്‍ മാഷ്‌ 9447737331 എന്നിവരുമായി ബന്ധപ്പെടെണ്ടാതാണ് .

Thursday 12 February 2015

2015 ഫിബ്രവരി മാസത്തെ സംഗമം 22 ന് ഞായറാഴ്ച കാലത്ത് 10 മണിമുതല്‍


പാലക്കാട് ജില്ലയിലെ ജൈവകര്‍ഷകരുടെ 2015 ഫിബ്രവരി മാസത്തെ സംഗമം 22 ന് ഞായറാഴ്ച കാലത്ത് 10 മണിമുതല്‍കൊളക്കാട് പൂന്തോട്ടം ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ വെച്ച് നടക്കും .കേരള ജൈവകര്‍ഷക സമിതി സംസ്ഥാനക്കമ്മറ്റി അംഗം ശ്രീ .കെ .യം .മാത്യു (ഉളിക്കല്‍ ,ഇരിട്ടി , കണ്ണൂര്‍ ) "കൃഷി ,ആരോഗ്യം, ഔഷധം "എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും .നല്ലൊരുജൈവ കര്‍ഷകനായ ശ്രീ .മാത്യു പ്രകൃതിവിജ്ഞാനത്തിലും ,സസ്യശാസ്ത്രത്തിലും ,അവഗാഹമുള്ള ഒരാളാണ് . പ്രത്യേകിച്ച് ഔഷധസസ്യങ്ങളെ ക്കുറിച്ച് അദ്ദേഹത്തിന്റെ അറിവ് അപാരമാണ് . ചെര്‍പ്പുളശ്ശേരിക്കും തിരുവാഴിയോടിനും ഇടയിലാണ് കൊളക്കാട് .
വിശദാംശങ്ങള്‍ അറിയു  വാന്‍ ഈ നമ്പരുകളില്‍ വിളിച്ചാല്‍മതി

 9495250655 (അരവിന്ദന്‍ പൊമ്പ്ര ,സമിതി ജില്ലാ പ്രസിഡണ്ട് )
9745783889 (ശിവരാമന്‍കൊളക്കാട് ,നിര്‍വ്വാഹക സമിതിഅംഗം ) 

..സംഗമത്തിലേക്ക്‌ എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു .
കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട് ജില്ലാക്കമ്മറ്റി


ശ്രീ .കെ .യം .മാത്യു (ഉളിക്കല്‍ ,ഇരിട്ടി , കണ്ണൂര്‍) : - വയനാട് യാത്രയ്കിടയിൽ , സസ്യങ്ങളുടെ അധിനിവേശത്തെ കുറിച്ചു ശ്രീ .കെ .യം .മാത്യു തന്ക്ലാസ്സിൽനിന്ന് 

Tuesday 3 February 2015

   ജൈവ കര്‍ഷക സമിതി പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച് 22 നു കാലത്ത് 10 മണി മുതല്‍ കരിമ്പുഴ, പൊമ്പ്രയില്‍(കൂട്ടിലക്കടവ് ,പേഴിമട്ട റോഡ്‌ ) ജില്ലാ പ്രസിഡണ്ട് ശ്രീ .കെ അരവിന്ദന്‍ പൊമ്പ്രയുടെ ഫാം സ്കൂളില്‍ വെച്ച് നടക്കും .ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബവോബയും ,ശിംശിപാ വൃക്ഷവും ഉള്‍പ്പെടെ അപൂര്‍വ്വയിനം വൃക്ഷങ്ങളും ,വിവിധ രാജ്യങ്ങളിലെ 250 തില്‍പ്പരം ഫലവൃക്ഷങ്ങളും ,വിദേശിയും സ്വദേശിയുമായ 112ല്‍ പ്പരം വാഴകളും ,അന്ന്യം നിന്നുപോയ തനത് പച്ചക്കറികളും കൊണ്ട് സമ്പന്ന മായ ഈ ജൈവ കൃഷിയിടം ഗവേഷണ വിദ്യാര്‍ഥി കളുടെയും ആത്മ യുടെയും പഠന, പരീക്ഷണത്തോട്ടം കൂടിയാണ് .വടക്കഞ്ചേരി AO ശ്രീമതി രശ്മി കുറഞ്ഞ ചിലവില്‍ സൂഡോ മോണസ്സ് ഉല്പാദിപ്പിക്കുന്നതില്‍ പരിശീലനം നല്കുകയും ക്ലാസ്സെടുക്കുകയും ചെയ്യും ..അന്വേഷണങ്ങള്‍ക്ക് അരവിന്ദന്‍ പൊമ്പ്ര 9495250655 സതീശന്‍ കെ .വി .9995857174