Sunday 22 March 2015

പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച്

ജൈവ കര്‍ഷക സമിതി പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച് 22 നു കാലത്ത് 10 മണി മുതല്‍ കരിമ്പുഴ, പൊമ്പ്രയില്‍(കൂട്ടിലക്കടവ് ,പേഴിമട്ട റോഡ്‌ ) ജില്ലാ പ്രസിഡണ്ട് ശ്രീ .കെ അരവിന്ദന്‍ പൊമ്പ്രയുടെ ഫാം സ്കൂളില്‍ വെച്ച് നടന്നു .ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബവോബയും ,ശിംശിപാ വൃക്ഷവും ഉള്‍പ്പെടെ അപൂര്‍വ്വയിനം വൃക്ഷങ്ങളും ,വിവിധ രാജ്യങ്ങളിലെ 250 തില്‍പ്പരം ഫലവൃക്ഷങ്ങളും ,വിദേശിയും സ്വദേശിയുമായ 112ല്‍ പ്പരം വാഴകളും ,അന്ന്യം നിന്നുപോയ തനത് പച്ചക്കറികളും കൊണ്ട് സമ്പന്ന മായ ഈ ജൈവ കൃഷിയിടം ഗവേഷണ വിദ്യാര്‍ഥി കളുടെയും ആത്മ യുടെയും പഠന, പരീക്ഷണത്തോട്ടം കൂടിയാണിത്. സംഗമത്തില്‍ വടക്കഞ്ചേരി AO ശ്രീമതി രശ്മി കുറഞ്ഞ ചിലവില്‍ സൂഡോ മോണസ്സ് ഉല്പാദിപ്പിക്കുന്നതില്‍ പരിശീലനം നല്‍കി.... സംഗമത്തില്‍നിന്ന്.












2 comments:

  1. ജൈവ അരി കിലോയ്ക്കു് 60/= രൂപയോളം വരുന്നുണ്ടു്. കൃഷിക്കാരനല്ലാത്ത സാധാരണക്കാരനു് ജൈവ അരിയുടെ ഉപയോഗം അപ്രാപ്യമാവുന്നു. ഇതിനെ മറികടക്കാൻ എന്താണു് പദ്ധതി?

    ReplyDelete
    Replies
    1. അരിക്ക് അത്രയും വില ഈടാക്കേണ്ടി വരുന്നത് തവിട് കളയാതെ അരിയക്കാനുള്ള റബ്ബ റൈസ്‌ ഡു മില്ലുകള്‍ വ്യാപകമല്ല എന്നുള്ളതാണ് .പാലക്കാട് കണ്ണാടിയിലുള്ള മില്ലി ല്‍ കൊണ്ട് പോയാണ് പലരും അരിയാക്കുന്നത് .ഇല്ലെങ്കില് പരപ്പനങ്ങാടിയില് കൊണ്ട് പോകണം .വളാഞ്ചേരി യിലുള്ള മില്ലില്‍ നെല്ല് പുഴുങ്ങാനുള്ള സംവിധാനമില്ല .എന്തായാലും ഇതിനു വേണ്ടി വരുന്ന ട്രാന്‍ സ്പോര്‍ ട്ടിംഗ് ചിലവാണ്‌ പ്രശ്നം .ഇതിന് പരിഹാരം കര്‍ ഷകരി ല്‍ നിന്ന് നെല്ല് വാങ്ങി സ്വയം അരിയാക്കുക എന്നുള്ളതാണ്

      Delete