Sunday 9 August 2015

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ പ്രതിമാസ സംഗമം ഓഗസ്റ്റ്‌ 9 ന് കൊപ്പം അഭയത്തില്‍ വച്ച് നടന്നു

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ ജൈവ കര്‍ഷക സംഗമം ഓഗസ്റ്റ്‌ 9 നു   കൊപ്പം അഭയത്തില്‍  വച്ചു നടന്നു . പട്ടാമ്പി കൊപ്പം സെന്‍ററി നടുത്താണ്  നിരവധി നിരാശ്രയരുടെ ആശാ കേന്ദ്രമായ അഭയം . ജൈവ കൃഷിയുടെയും പ്രകൃതി ജീവനത്തിന്റെ യും  ഉദാത്ത മാതൃകയായ അഭയത്തില്‍ വച്ച് നെല്‍കൃഷി യുടെ പ്രായോഗിക പരിശീലനവും  ക്ലാസുകളും ചര്‍ച്ച കളും ഉണ്ടായിരുന്നു . രാവിലെ അഭയം കൃഷ്ണേട്ടന്‍ അഭയത്തിന്റെ പ്രവര്‍ത്തനങ്ങളെയും നെല്‍കൃഷി യുടെ പ്രാധാന്യത്തെ യും കുറിച്ച് സംസാരിച്ച്കൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു . തുടര്‍ന്ന് പ്രവര്‍ത്തകര്‍ അഭയത്തിന്റെ കൃഷിയിടം സന്ദര്‍ശിക്കുകയും ഞാറു നടുന്നതിന്നുള്ള പ്രായോഗിക പരിശീലനം നേടുകയും ചെയ്തു.അതിന്നുശേഷം കേരളാ ജൈവ കര്‍ഷക സമിതി സംസ്ഥാന സെക്രട്ടറി ശ്രീ ഇല്യാസ് നെല്‍കൃഷിയെ കുറിച്ചു വിശദമായി ക്ലാസ് എടുത്തു തുടര്‍ന്ന് എതാനുംനാടന്‍ നെല്‍ -ഇനങ്ങള്‍ പരിചയപ്പെടുത്തി. സംഗമത്തില്‍ പാലക്കാട് ശിവരാമേട്ടന്‍ കൊണ്ടുവന്ന സാമ്പാര്‍ ചീരയുടെ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. ഉച്ച ഭക്ഷണത്തിനു ശേഷം പ്രവര്‍ത്തക സമിതി യോഗവും നടന്നു.










Monday 3 August 2015

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ സംഗമം ഓഗസ്റ്റ്‌ 9 ന് കൊപ്പം അഭയത്തില്‍

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌ ജില്ലാ ജൈവ കര്‍ഷക സംഗമം ഓഗസ്റ്റ്‌ 9 നു   കൊപ്പം അഭയത്തില്‍  10 മണി മുതല്‍  നടക്കും. പട്ടാമ്പി കൊപ്പം സെന്‍ററി നടുത്താണ്  നിരവധി നിരാശ്രയരുടെ ആശാ കേന്ദ്രമായ അഭയം . ജൈവ കൃഷിയുടെയും പ്രകൃതി ജീവനത്തിന്റെ യും  ഉദാത്ത മാതൃകയായ അഭയത്തില്‍ വച്ച് നെല്‍കൃഷി യുടെ പ്രായോഗിക പരിശീലനവും  ക്ലാസുകളും ചര്‍ച്ച കളും ഉണ്ടായിരിക്കും . എല്ലാവരും പങ്കെടുക്കണം