Monday, 23 February 2015
Friday, 20 February 2015
ജൈവ ജീവിത സന്ദേശ ജാഥ - പഠന ക്യാമ്പ്
ഭക്ഷ്യ കൃഷിയിലുടെ പുതിയകേരളം -ജൈവ ജീവിത സന്ദേശ ജാഥയുടെ മുന്നോടിയായുള്ള
പഠന ക്യാമ്പ് 2015 മാര്‍ച്ച് 7,8 തീയ്യതികളില്‍ മലപ്പുറം ജില്ലയില്‍
തിരൂരിലെ വട്ടത്താണി സി .കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും .ജാഥയുടെ
ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദികരിക്കുന്നതിനും ,ചുമതലകള്‍ വിഭജിച്ച്
നല്കുന്നതിനും കലാ പരിശീലനം നല്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് നടത്തുന്നത്
.ക്യാമ്പിന്റെ ഡയരക്ടര്‍ കേരള ജൈവ കര്ഷക സമിതി സംസ്ഥാന കമ്മറ്റി അംഗവും
OEOL പ്രസിഡണ്ടുമായ ശ്രീ .വിശാലാക്ഷന്‍ മാഷാണ് .കലാപരിശീലനത്തിന്റെ ചുമതല
ശ്രീ .ചന്ദ്രന്മാഷിനും (നിള ),നാടക പ്രവര്‍ത്തക ശ്രീമതി .ശ്രീജ
ആറങ്ങോട്ടുകരക്കുമാണ് . തികച്ചും ജനാധിപത്യ പരമായ രീതിയില്‍ എല്ലാവരുടെയും
കൂട്ടായ ചുമതലയിലും ഉത്തരവാദിത്വ ത്തിലുമാണ് ജാഥ നടത്തുന്നത് .അതുകൊണ്ട്
ജൈവ കര്‍ഷക സമിതിയുടെ ആശയാദര്‍ശങ്ങളോട് ഐക്യപ്പെടുന്ന ആര്‍ക്കും ജാഥയില്‍
പങ്കാളികളാവാം . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബ്ബന്ധമായും
ക്യാമ്പില്‍ പങ്കെടുത്തിരിക്കണം .സംസ്ഥാന സമിതി അംഗങ്ങളും ,ജില്ല
ഭാരവാഹികളും ക്യാമ്പില്‍ ഉണ്ടായിരിക്കണം .പരിമിതമായ ദിവസങ്ങളാണ് ജാഥയില്‍
പങ്കെടുക്കുന്നതെങ്കില്‍പോലും ക്യാമ്പില്‍ പരിശീലനം നേടേണ്ടത്
അത്യാവശ്യമാണ് .പങ്കെടുക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി തിരുമാനിച്ച്
അറിയിക്കണം . ക്യാമ്പിനെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുവാന്‍ ക്യാമ്പിന്റെ
ഡയരക്ടര്‍ ശ്രീ .വിശാലാക്ഷന്‍ മാഷ് (8547975993 ,4902484993 ) സമിതി
സംസ്ഥാന സെക്രട്ടറി ശ്രീ .കെ .പി .ഇല്ല്യാസ് (9496149173 ) ഒരേ ഭൂമി ഒരേ
ജീവന്‍ മാസിക പത്രാധിപര്‍ ശ്രീ .അശോക് കുമാര്‍ മാഷ് 9447737331
എന്നിവരുമായി ബന്ധപ്പെടെണ്ടാതാണ് .
Thursday, 12 February 2015
2015 ഫിബ്രവരി മാസത്തെ സംഗമം 22 ന് ഞായറാഴ്ച കാലത്ത് 10 മണിമുതല്‍
പാലക്കാട് ജില്ലയിലെ ജൈവകര്‍ഷകരുടെ 2015 ഫിബ്രവരി മാസത്തെ സംഗമം 22 ന് ഞായറാഴ്ച കാലത്ത് 10 മണിമുതല്‍കൊളക്കാട് പൂന്തോട്ടം ആയുര്‍വ്വേദ ചികിത്സാകേന്ദ്രത്തില്‍ വെച്ച് നടക്കും .കേരള ജൈവകര്‍ഷക സമിതി സംസ്ഥാനക്കമ്മറ്റി അംഗം ശ്രീ .കെ .യം .മാത്യു (ഉളിക്കല്‍ ,ഇരിട്ടി , കണ്ണൂര്‍ ) "കൃഷി ,ആരോഗ്യം, ഔഷധം "എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും .നല്ലൊരുജൈവ കര്‍ഷകനായ ശ്രീ .മാത്യു പ്രകൃതിവിജ്ഞാനത്തിലും ,സസ്യശാസ്ത്രത്തിലും ,അവഗാഹമുള്ള ഒരാളാണ് . പ്രത്യേകിച്ച് ഔഷധസസ്യങ്ങളെ ക്കുറിച്ച് അദ്ദേഹത്തിന്റെ അറിവ് അപാരമാണ് . ചെര്‍പ്പുളശ്ശേരിക്കും തിരുവാഴിയോടിനും ഇടയിലാണ് കൊളക്കാട് .
വിശദാംശങ്ങള്‍ അറിയു വാന്‍ ഈ നമ്പരുകളില്‍ വിളിച്ചാല്‍മതി
9495250655 (അരവിന്ദന്‍ പൊമ്പ്ര ,സമിതി ജില്ലാ പ്രസിഡണ്ട് )
9745783889 (ശിവരാമന്‍കൊളക്കാട് ,നിര്‍വ്വാഹക സമിതിഅംഗം )
..സംഗമത്തിലേക്ക് എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു .
കേരളാ ജൈവ കര്ഷക സമിതി പാലക്കാട് ജില്ലാക്കമ്മറ്റി
ശ്രീ .കെ .യം .മാത്യു (ഉളിക്കല്‍ ,ഇരിട്ടി , കണ്ണൂര്‍) : - വയനാട് യാത്രയ്കിടയിൽ , സസ്യങ്ങളുടെ അധിനിവേശത്തെ കുറിച്ചു ശ്രീ .കെ .യം .മാത്യു തന്ന ക്ലാസ്സിൽനിന്ന്
Tuesday, 3 February 2015
ജൈവ കര്ഷക സമിതി പാലക്കാട് ജില്ലാ വാര്‍ഷിക സംഗമം 2015 മാര്‍ച്ച് 22 നു കാലത്ത് 10 മണി മുതല്‍ കരിമ്പുഴ, പൊമ്പ്രയില്‍(കൂട്ടിലക്കടവ് ,പേഴിമട്ട റോഡ് ) ജില്ലാ പ്രസിഡണ്ട് ശ്രീ .കെ അരവിന്ദന്‍ പൊമ്പ്രയുടെ ഫാം സ്കൂളില്‍ വെച്ച് നടക്കും .ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബവോബയും ,ശിംശിപാ വൃക്ഷവും ഉള്‍പ്പെടെ അപൂര്‍വ്വയിനം വൃക്ഷങ്ങളും ,വിവിധ രാജ്യങ്ങളിലെ 250 തില്‍പ്പരം ഫലവൃക്ഷങ്ങളും ,വിദേശിയും സ്വദേശിയുമായ 112ല്‍ പ്പരം വാഴകളും ,അന്ന്യം നിന്നുപോയ തനത് പച്ചക്കറികളും കൊണ്ട് സമ്പന്ന മായ ഈ ജൈവ കൃഷിയിടം ഗവേഷണ വിദ്യാര്‍ഥി കളുടെയും ആത്മ യുടെയും പഠന, പരീക്ഷണത്തോട്ടം കൂടിയാണ് .വടക്കഞ്ചേരി AO ശ്രീമതി രശ്മി കുറഞ്ഞ ചിലവില്‍ സൂഡോ മോണസ്സ് ഉല്പാദിപ്പിക്കുന്നതില്‍ പരിശീലനം നല്കുകയും ക്ലാസ്സെടുക്കുകയും ചെയ്യും ..അന്വേഷണങ്ങള്‍ക്ക് അരവിന്ദന്‍ പൊമ്പ്ര 9495250655 സതീശന്‍ കെ .വി .9995857174
Sunday, 18 January 2015
പാലക്കാടു ജില്ലയിലെ ജൈവ കർഷകരുടെ ജനുവരി 2015 ലെ പ്രതിമാസ സംഗമം
![]() |
| സദസ്സ് |
![]() |
| കൃഷിയിത്തെ ഊർവരമാക്കുന്നതിന്നുള്ള നിർദേശങ്ങൾ |
കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ ജൈവകർഷക സംഗമം ജനുവരി 2015
കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ ജൈവകർഷക സംഗമം ജനുവരി 18 നു ഞായറാഴ്ച കാലത്ത് 10 മണിമുതൽ ഒലവക്കോട്ഫിലിപ്പ്
& മെഡോണ ഫിലിപ്പിന്റെ ജൈവകൃഷി യിടത്തിൽ (കാടമല എസ്റ്റേറ്റ് )
വെച്ച് നടന്നു സംഗമത്തിൽ ശ്രീമതി ഗീത , റിപ്പോർട്ടർ സന്ധ്യ
എന്നിവർ സംബന്ധിച്ചു. ശ്രീമതി ഗീത യുടെ ജൈവ കാർഷിക രംഗത്തെ പ്രയത്നങ്ങളെ മുൻന്നിർത്തി
ഈ മഹതിയെ സംഗമത്തിൽ വച്ചു പൊന്നാടയണിയിച്ച് ആദരിച്ചു .
![]() |
| ശ്രീമതി സന്ധ്യ |
|
1) നെയ്കുമ്പളം
2) വാളമര
2) വാളമര
3) രാജമ പയർ
4) നിത്യ വഴുതന
5) മരവെണ്ട
6) രാമച്ചം
7) നീലമരി
8)വലിയ ചീനിമുളക്
അടുത്ത
സംഗമത്തിൽ
നാടൻ ഉരുളകിഴങ്ങായ അടതാപ്പ്
അടക്കമുള്ള വിവിധ ഇനം വിളകളുടെ നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതാണ്
പ്രതിമാസ സംഗമം - ജനുവരി 2015
കേരള ജൈവകർഷക സമിതി പാലക്കാട് ജില്ലാ ജൈവകർഷക സംഗമം ജനുവരി 18 നു ഞായറാഴ്ച
കാലത്ത് 10 മണിമുതൽ ഒലവക്കോട് മെഡോണ ഫിലിപ്പിന്റെ ജൈവകൃഷി യിടത്തിൽ വെച്ച്
നടക്കും (കാടമല എസ്റ്റേറ്റ് ).ഒലവക്കോട് കോമണ്‍ വെൽത്ത് ടൈൽസ് ഫാക്ടറി
യോട് ചേർന്ന് കാവില്പ്പാട് പോസ്റ്റ് ഓഫീസിലേക്ക് പോകുന്ന റോഡി ലാണ് കാടമല
എസ്റ്റേറ്റ് .
.മലമ്പുഴ മാന്തുരുത്തിയില് ശ്രീ മതി ഗീതയുടെ കൃഷിയിടത്തിൽവെച്ച്
നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില തടസ്സങ്ങള് നേരിട്ടതിനാല് മെഡോണ
ഫിലിപ്പിന്റെ കാടമല എസ്റ്റേറ്റി ലേക്ക് മാറ്റുകയാണ്
അന്വേഷണങ്ങൾക്ക് ശ്രീ .അരവിന്ദൻ പൊമ്പ്ര 9495250655,ശ്രീ സതീശൻ കെ വി : 9995857174
അന്വേഷണങ്ങൾക്ക് ശ്രീ .അരവിന്ദൻ പൊമ്പ്ര 9495250655,ശ്രീ സതീശൻ കെ വി : 9995857174
Tuesday, 13 January 2015
13-01-2015 ലെ മാതൃഭൂമി നുറുങ്ങുവെട്ടം കേരള ജൈവകര്‍ഷകസമിതി സംസ്ഥാന ട്രഷറർ ശ്രീ ടോണി തോമസ്സിനെ കുറിച്ച്
ഇല്ലിമുളംകാടുകളില്‍...
Posted on: 13 Jan 2015
പാലക്കാട്: രണ്ടരലക്ഷം ലിറ്റര്‍ശേഷിയുള്ള ജലസംഭരണി നിര്‍മിക്കാന്‍ എത്ര രൂപ ചെലവുവരും? ചോദ്യം കാഞ്ഞിരപ്പുഴയ്ക്കടുത്ത ഇരുമ്പകച്ചോലയിലെ ടോണി തോമസ്സിനോടാണെങ്കില്‍ സീറോ ബജറ്റ് എന്നായിരിക്കും ഉത്തരം.
ഉത്തരത്തിനുപിന്നിലെ വസ്തുത കാണണമെങ്കില്‍ ടോണിയുടെ ജൈവകൃഷിത്തോട്ടത്തിലെത്തണം.അവിടെക്കാണാം പ്രകതിദത്ത തടയണ. മുളങ്കൂട്ടങ്ങളാണ് ഇതൊരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സൂക്ഷിക്കാനുതകുന്ന തടയണയ്ക്ക് ചെലവൊന്നുമില്ല. നൂറ്റാണ്ടോളം ഇത് നിലനില്‍ക്കുകയും ചെയ്യും.
മുളങ്കുറ്റികള്‍ അടിച്ചിറക്കി ചെറിയ ബണ്ടുണ്ടാക്കി. ഇത്തരം രണ്ട് ബണ്ടുകള്‍ക്കിടയില്‍ മണ്ണ് നിറച്ചു. ആ മണ്ണില്‍ മുളകള്‍ നട്ടു. അവ വളര്‍ന്ന് മണ്ണില്‍ വേരിറങ്ങി. വേരുറച്ചപ്പോള്‍ അതൊരു കൂറ്റന്‍ തടയണയായി.
19 ഏക്കറിലാണ് ടോണിയുടെ കൃഷിയിടം. അതില്‍ ഇത്തരം തടയണകള്‍ നിരവധി. ഒരിറ്റുവെള്ളം തോട്ടത്തില്‍നിന്ന് പുറത്തേക്കൊഴുകില്ല. ഒരു ഉണക്കയിലപോലും തോട്ടത്തില്‍നിന്ന് പുറത്തുപോകില്ല. അതാണ് തോട്ടത്തിന്റെ വളക്കൂറിന്റെ രഹസ്യം. ഒരു നുള്ള് രാസവളംപോലും തോട്ടത്തിലിടാറില്ല. അതാണ് ടോണി തോമസ്സെന്ന കര്‍ഷകനെ വ്യത്യസ്തനാക്കുന്നത്.
മണ്ണുസംരക്ഷണമാണ് 57 കാരനായ ടോണിയുടെ മന്ത്രം. അതിലൂന്നിയാണ് കൃഷി. ഇതിനായി ആശ്രയിക്കുന്നത് മുളയെയാണ്. കൃഷിയിടത്തില്‍ 14 ഇനം മുളകളുണ്ട്. കൃഷിയിടത്തിലെ ഏറ്റവും വരുമാനംതരുന്ന ഇനവും മുളതന്നെ. പറമുള, കല്ലന്‍!, ഉയി, കുടക്കാല്‍, മുള്ളന്‍, റംഗൂണ്‍, തോട്ടി, ലാത്തി, കൊറോണ, അസം, ഈറ, ഓട തുടങ്ങി 14 ഇനങ്ങളെ വ്യാവസായികാടിസ്ഥാനത്താലാണ് വളര്‍ത്തുന്നത്. ബുദ്ധ ബെല്ലി, മഞ്ഞ മുള തുടങ്ങി വിവിധ അലങ്കാരമുളയിനങ്ങളും തോട്ടത്തിലുണ്ടായിരുന്നെങ്കിലും ആഡംബരം വേണ്ട, ആദായം മതി എന്ന കാരണത്താല്‍ ഇവ നശിപ്പിച്ചു.
ഒരു ചെറിയ കണക്ക് പറയാം. തോട്ടിമുളയ്ക്ക് ചെറുതിന് 150 രൂപയും വലുതിന് 170 രൂപയുമുണ്ട!്. അപ്പോള്‍പ്പിന്നെ ലാത്തിമുളയുടെയും പറമുളയുടെയും വില പറയേണ്ടതില്ലല്ലോ.
14 വെച്ചൂര്‍ പശു, നൂറില്പരം ഫലവൃക്ഷങ്ങള്‍, അടതാപ്പുമുതല്‍ അത്യപൂര്‍വ ഇനമായ ഷുഗര്‍ കപ്പവരെ. ഒരേക്കറില്‍ നെല്ല്, 20 ഇനം വാഴ, 13 തരം നാരകം, ആറിനം ചേമ്പ്, തേക്ക്, ഈട്ടി... കൃഷിക്കുപുറമേ നായവളര്‍ത്തലും ടോണിക്ക് ഹരമാണ്. അത്യപൂര്‍വയിനം നായ്ക്കളുമുണ്ട് തോട്ടം കാവല്‍ക്കാരായി. പ്ര!കൃതിസ്‌നേഹിയായ ടോണി കേരള ജൈവകര്‍ഷകസമിതി സംസ്ഥാന ട്രഷററും 'ഒരേ ഭൂമി ഒരേ ജീവന്‍' സംഘടനയുടെ ലീഗല്‍സെല്‍ ഇന്‍ ചാര്‍ജുമാണ്.
ജാന്‍സിയാണ് ഭാര്യ. ലിന്റു, മിലി, നയന എന്നിവര്‍ മക്കളും.
Subscribe to:
Posts (Atom)






















