Friday 20 February 2015

ജൈവ ജീവിത സന്ദേശ ജാഥ - പഠന ക്യാമ്പ്

ഭക്ഷ്യ കൃഷിയിലുടെ പുതിയകേരളം -ജൈവ ജീവിത സന്ദേശ ജാഥയുടെ മുന്നോടിയായുള്ള പഠന ക്യാമ്പ് 2015 മാര്‍ച്ച് 7,8 തീയ്യതികളില്‍ മലപ്പുറം ജില്ലയില്‍ തിരൂരിലെ വട്ടത്താണി സി .കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും .ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദികരിക്കുന്നതിനും ,ചുമതലകള്‍ വിഭജിച്ച്‌ നല്കുന്നതിനും കലാ പരിശീലനം നല്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് നടത്തുന്നത് .ക്യാമ്പിന്റെ ഡയരക്ടര്‍ കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന കമ്മറ്റി അംഗവും OEOL പ്രസിഡണ്ടുമായ ശ്രീ .വിശാലാക്ഷന്‍ മാഷാണ് .കലാപരിശീലനത്തിന്റെ ചുമതല ശ്രീ .ചന്ദ്രന്മാഷിനും (നിള ),നാടക പ്രവര്‍ത്തക ശ്രീമതി .ശ്രീജ ആറങ്ങോട്ടുകരക്കുമാണ് . തികച്ചും ജനാധിപത്യ പരമായ രീതിയില്‍ എല്ലാവരുടെയും കൂട്ടായ ചുമതലയിലും ഉത്തരവാദിത്വ ത്തിലുമാണ് ജാഥ നടത്തുന്നത് .അതുകൊണ്ട് ജൈവ കര്‍ഷക സമിതിയുടെ ആശയാദര്‍ശങ്ങളോട് ഐക്യപ്പെടുന്ന ആര്‍ക്കും ജാഥയില്‍ പങ്കാളികളാവാം . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബ്ബന്ധമായും ക്യാമ്പില്‍ പങ്കെടുത്തിരിക്കണം .സംസ്ഥാന സമിതി അംഗങ്ങളും ,ജില്ല ഭാരവാഹികളും ക്യാമ്പില്‍ ഉണ്ടായിരിക്കണം .പരിമിതമായ ദിവസങ്ങളാണ് ജാഥയില്‍ പങ്കെടുക്കുന്നതെങ്കില്‍പോലും ക്യാമ്പില്‍ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ് .പങ്കെടുക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി തിരുമാനിച്ച്‌ അറിയിക്കണം . ക്യാമ്പിനെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയുവാന്‍ ക്യാമ്പിന്റെ ഡയരക്ടര്‍ ശ്രീ .വിശാലാക്ഷന്‍ മാഷ്‌ (8547975993 ,4902484993 ) സമിതി സംസ്ഥാന സെക്രട്ടറി ശ്രീ .കെ .പി .ഇല്ല്യാസ് (9496149173 ) ഒരേ ഭൂമി ഒരേ ജീവന്‍ മാസിക പത്രാധിപര്‍ ശ്രീ .അശോക്‌ കുമാര്‍ മാഷ്‌ 9447737331 എന്നിവരുമായി ബന്ധപ്പെടെണ്ടാതാണ് .

No comments:

Post a Comment